ചില മലയാള പത്രങ്ങളുടെ തലക്കെട്ട് കണ്ടാൽ നാട്ടിൽ രാജഭരണം തിരികെ വന്നുവെന്നു തോന്നിപ്പോകും. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ കാര്യം പറയുമ്പോഴും രാജഭരണത്തിലെ കുളിര് വിടുന്നില്ല.
ഇത് പോലെ തന്നെ മൊറട്ടോറിയത്തിന് നല്ലൊരു വാക്കു കണ്ടെത്താൻ ഇതുവരെ കഴിഞ്ഞില്ല എന്നത് ദുഃഖകരമാണ്.
-നല്ല ഭാഷ രൂപപ്പെടുത്തുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. മാധ്യമങ്ങളുടെ ഭാഷാപ്രയോഗത്തിലെ പുതുമയും പിശകുകളും അതിനാൽത്തന്നെ വളരെ പ്രധാനപ്പെട്ടതാണ്. ഈ രംഗത്ത് സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്. മാധ്യമങ്ങളിലെ ഭാഷാപ്രയോഗം അവലോകനം ചെയ്യുന്ന പംക്തി. വാക്കിലെ ശരി…